കൊച്ചി: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റി നിശ്ചയിച്ചു.ടി.പി.ആറിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണും കണ്ടെയിന്‍മെന്റ് സോണുകളും നിശ്ചയിക്കുന്ന രീതി മാറ്റിക്കൊണ്ടാണ് പുതിയ നിബന്ധനകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഒരു വാര്‍ഡിലെയോ പഞ്ചായത്തിലെയോ ആയിരം പേരെ കോവിഡ പരിശോധനയ്ക്ക് വിധേയരാക്കുമ്പോള്‍ അതില്‍ 10 പേര്‍ക്ക് (ഒരു ശതമാനം) കോവിഡ് ബാധ കണ്ടെത്തിയാല്‍ ആ പ്രദേശങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കി മറ്റും. ഒരാഴ്ചത്തെ കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുക.
വീക്ലി ഇന്‍ഫെക്ഷന്‍ പോപുലേഷന്‍ റേഷ്യോ എന്ന പുതിയ രീതിയാണ് ഇനി കോവിഡ് നിയ്ന്ത്രണങ്ങള്‍ക്കായി പിന്തുടരുക. ആയിരം പേരെ പരിശോധിക്കുമ്പോള്‍ പത്തില്‍ കൂടുതല്‍ പേര്‍ രോഗികളായാല്‍ അവിടെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കും. നഗരസഭകളിലും കോര്‍പറേഷനുകളിലും വാര്‍ഡ്, ഗ്രാമങ്ങളില്‍ പഞ്ചായത്തുകള്‍ എന്നിവ അടിസ്ഥാനമാക്കിയാവും പരിശോധനകള്‍.
Photo Credit: you Tube