കൊച്ചി: ജന്മം നല്‍കി മൂന്നാംപക്കം തന്നില്‍നിന്ന് കൈക്കുഞ്ഞിനെ സ്വന്തം കുടുംബം തട്ടിയെടുത്ത് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ദത്ത് നല്‍കി എന്ന മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തക അനുപമ എസ് ചന്ദ്രന്റെ പരാതിയില്‍ കുഞ്ഞിന്റെ ദത്ത് കൊടുത്ത നടപടികള്‍ തിരുവനന്തപുരം കുടുംബ കോടതി സ്റ്റേ ചെയ്തു.
അധ്യാപകരായ ആന്ധ്ര ദമ്പതികള്‍ക്കാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുഞ്ഞിനെ ദത്ത് നല്‍കിയിട്ടുള്ളത്.താല്‍ക്കാലികമായി ദത്ത് നല്‍കിയ നടപടികള്‍ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ചാണ് സ്റ്റേ.
ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കോടതിയില്‍ ഉന്നയിക്കുകയും ഹര്‍ജി സമര്‍പ്പിക്കയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഹര്‍ജി പരിഗണിച്ചാണ് കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരിക്കുന്നത്. ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്കാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയിരിക്കുന്നത് എന്നാണ് സൂചന.
Photo Credit: Twitter