ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ രക്തപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. രക്തമെടുക്കുന്നതിനായി ടേബിളില്‍ കിടത്തിയ കുഞ്ഞ് നിലത്തുവീഴുകയായിരുന്നു.
ആശുപത്രി ജീവനക്കാരുടെ…………
കൊച്ചി: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നവജാതശിശു നിലത്തുവീണു. നാലു ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞാണ് നിലത്തുവീണത്. കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പരിക്കേറ്റ കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി എസ.എ.ടി ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞ് നിരീക്ഷണത്തിലാണ്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കാഞ്ഞിരംകുളം ലൂര്‍ദ്പുരം സ്വദേശികളായ സുരേഷ് കുമാര്‍-ഷീല ദമ്പതികളുടെ കുഞ്ഞാണ് നിലത്തുവീണത്. ചൊവ്വാഴ്ചയാണ് ഷീല ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ രക്തപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. രക്തമെടുക്കുന്നതിനായി ടേബിളില്‍ കിടത്തിയ കുഞ്ഞ് നിലത്തുവീഴുകയായിരുന്നു.
ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്നാണ് നവജാതശിശു നിലത്തുവീണതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.