തൃശൂര്‍ : പ്രസിദ്ധമായ തിരുവമ്പാടി വേലയ്ക്ക് വെടിക്കെട്ടിന്
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചു. ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാര്‍ നല്‍കിയ അപേക്ഷ തള്ളി. ജനുവരി ആറിനാണ് വെടിക്കെട്ട്.
വെടിക്കെട്ട് നടത്തുന്നതിനുള്ള സ്ഥലവും, വെടിക്കോപ്പ് സൂക്ഷിപ്പ് കേന്ദ്രവും തമ്മില്‍ 78 മീറ്റര്‍ ദൂരം പോരെന്നും 200 മീറ്ററെങ്കിലും വേണമെന്നും ഫയര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തേക്കിന്‍കാട് മൈതാനത്ത് വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ 250 മീറ്റര്‍ ദൂരപരിധിയില്‍ 2 പെട്രോള്‍ പമ്പുകളും, സ്‌കൂളും, രണ്ട് ആശുപത്രികളും സ്ഥിതി ചെയ്യുന്നതായി തഹസില്‍ദാറും അറിയിച്ചിരുന്നു. ചട്ടപ്രകാരം ഇവിടെ വെടിക്കെട്ട് നടത്തുന്നത് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരികുന്നത്.
തിരുവമ്പാടി വേലയ്ക്ക് വെടിക്കെട്ടിന് അനുമതിയില്ല
