4 പ്രത്യേക വിധികള്‍; സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച് ചീഫ് ജസ്റ്റിസും, ജസ്റ്റിസ് എസ്.കെ.കൗളും, വിയോജിച്ച് മൂന്ന് ജഡ്ജിമാര്‍, 3-2ന് ഹര്‍ജികള്‍ തള്ളി.
കൊച്ചി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ്് ജസ്റ്റിസും, ജസ്റ്റിസ് എസ്.കെ.കൗളും സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ചപ്പോള്‍, മറ്റ് മൂന്ന് ജഡ്ജിമാരും വിയോജിപ്പ് അറിയിച്ചു. ജസ്റ്റിസുമാരായ എസ്.രവീന്ദ്രഭട്ട്, പി.എസ്.നരസിംഹ, ഹിമ കോലി എന്നിവരാണ് വിയോജിപ്പ് അറിയിച്ചത്. സ്വവര്‍ഗ അനുരാഗം കുറ്റകരമല്ല. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കുന്നതില്‍ യോജിപ്പില്ലെന്നും ജഡ്ജിമാരായ രവീന്ദ്രട്ടും, നരസിംഹയും വ്യക്തമാക്കി.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധി പുറപ്പെടുവിച്ചു.
സ്വര്‍ഗവിവാഹം അംഗീകരിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. സ്വര്‍ഗലൈംഗികത നഗരസങ്കല്‍പമല്ല. സ്്‌പെഷല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ നാല്്് റദ്ദാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സെക്ഷന്‍ നാല് ഭരണഘടനാവിരുദ്ധമാണ്. ലിംഗവും ലൈംഗികതയും ഒന്നല്ല. സ്വവര്‍ഗാനുരാഗികളുടെ അവകാശം സംരക്ഷിക്കണം. വിവേചനം നേരിടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. വിവാഹം വ്യക്തിപരമായ കാര്യമാണ്. പങ്കാളികളെ കണ്ടെത്തുക വ്യക്തികളുടെ ഇഷ്ടമാണ്. സ്വവര്‍ഗാനുകാരികളെ പോലീസ് പീഡിപ്പിക്കരുത്. വിവാഹം മാറ്റമില്ലാത്ത അവസ്ഥയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ പ്രസ്താവിച്ചത്. വിഷയത്തില്‍ ഏതു പരിധിവരെ പോകണമെന്നതില്‍ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്റെ മാത്രം വിഷയമല്ല.
സ്്്പെഷ്യല്‍ മാര്യേജ് ആക്ട് തുല്യത്ക്ക് എതിരാണെന്ന് ജസ്റ്റിസ് എസ്.കെ.കൗള്‍ അഭിപ്രായപ്പെട്ടു. എതിര്‍ലിംഗബന്ധവും, സ്വവര്‍ഗ ബന്ധവും ഒരേ നാണയത്തിന്റെ ഇരുവശവുമെന്നും അദ്ദേഹം പറഞ്ഞു. നിയമനിര്‍മാണം നടത്തേണ്ടത് പാര്‍ലമെന്റാണെന്നും, ചീഫ് ജസ്റ്റിസിന്റെ വിധിയോട് യോജിപ്പെന്നും അദ്ദേഹം പറഞ്ഞു.
സ്‌പെഷല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണഘടനാവിരുദ്ധമാണ്. ആക്ടില്‍ മാറ്റംവരുത്തണോയെന്ന് പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത്. നിയമനിര്‍മാണത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ കോടതി ശ്രദ്ധിക്കണം. ബന്ധങ്ങള്‍ രണ്ടുവ്യക്തികളുടെ തീരുമാനമാണ്. ഇത്തരം കൂട്ടുകെട്ടുകള്‍ അംഗീകരിക്കാത്തത് സ്വവര്‍ഗ ദമ്പതികളോട് വിവേചനമാകുമെന്ന് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടികാട്ടി
സ്വവര്‍ഗ വിവാഹത്തിന്റെ ഭരണഘടനാ സാധുത, സ്‌പെഷ്യല്‍ മാരേജ്, വിദേശ മാരേജ് നിയമങ്ങള്‍ തുടങ്ങിയവയിലാണ് സുപ്രീംകോടതി വാദം കേട്ടത്. സ്വവര്‍ഗ അനുരാഗികളുടെ സാമൂഹിക സുരക്ഷാ പങ്കാളിത്തം ഉള്‍പ്പടെയുള്ളവയും ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയമായി. പത്ത് ദിവസം വാദം കേട്ട ശേഷം കഴിഞ്ഞ മെയ് മാസം 11നാണ് കേസ് സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്.
ലോകത്ത് ഇതുവരെ സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്‍കിയത് 35 രാജ്യങ്ങളാണ്.