തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ സുരക്ഷാക്രമീകരണങ്ങളില്‍ ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപി എം.പിയുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനത്ത് പരിശോധന നടത്തി.
കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ തുടങ്ങിയവരും, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും സുരേഷ്‌ഗോപിക്കൊപ്പമുണ്ടായിരുന്നു പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ വെടിക്കെട്ട് നടത്തുന്ന സ്ഥലങ്ങളെല്ലാം സുരേഷ്‌ഗോപി നടന്നുകണ്ടു. വെടിക്കെട്ട് ഡിസ്്‌പ്ലെ നടത്തുന്ന ഭാഗത്ത് നിന്ന് കാണികള്‍ക്കുള്ള ദൂരപരിധി 60 മീറ്ററാക്കി കുറയ്്ക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപിയുടെ നേതൃത്വത്തില്‍ രാവിലെ കളക്ടറേറ്റില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. നിലവില്‍ 100 മീറ്ററാണ് ദൂരപരിധി. തൃശൂര്‍ പൂരം വെടിക്കെട്ട് അപകടരഹിതമായി നടത്തുകയാണ് ലക്ഷ്യമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. സുരക്ഷയാണ് പ്രധാനം. കാണികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന പഴയകാലത്തെ തൃശൂര്‍ പൂരം പുനസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.