തൃശൂര്‍: ചലച്ചിത്ര സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് പരിപാടിയില്‍ അധ്യക്ഷനായി. ആര്‍.എസ് എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന്‍ അധ്യക്ഷനായത്. വടക്കുംനാഥ ക്ഷേത്രത്തിലെ മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ്ഗോപിയുടെ വിജയത്തിന് ശേഷമുള്ള പരിപാടിയില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള കലാകാരനെ അധ്യക്ഷനാക്കിയത് ഏറെ ശ്രദ്ധേയമായി. നേരത്തെ സുരേഷ്ഗോപിയുടെ വിജയത്തിന് ക്രൈസ്തവ വോട്ടുകള്‍ സഹായിച്ചെന്ന വിലയിരുത്തലുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ഔസേപ്പച്ചന്‍ ആര്‍.എസ്.എസിന്റെ വേദിയില്‍ അധ്യക്ഷനാകുന്നതെന്നാണ് പരിപാടിയുടെ പ്രത്യേകത. ലോക്സഭയില്‍ ലഭിച്ച വിജയം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഔസേപ്പച്ചനെ വേദിയിലെത്തിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.