കൊച്ചി: ഏതൊരു വ്യക്തിയും ദീപാവലി കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നും അതുകൊണ്ടുതന്നെയാണ് എല്ലാ വര്‍ഷവും സൈന്യത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മോദി.
കാശ്മീരിലെ നൗഷേര സെക്ടറില്‍രേഖക്ക് സമീപംസൈനികരോടൊപ്പം വ്യാഴാഴ്ച ദീപാവലി ആഘോഷിക്കാന്‍ എത്തിയ പ്രധാനമന്ത്രി പറഞ്ഞു.
2016ല്‍ അതിര്‍ത്തി കടന്ന് പാക്ക് അധിനിവേശ കാശ്മീരിലെ ഭീകരരുടെ പരിശീലന ക്യാമ്പുകള്‍ ആക്രമിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക് സമയത്ത് നൗഷേര ബ്രിഗേഡ് വലിയ പങ്കു വഹിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
രാത്രി ആക്രമണം കഴിഞ്ഞു സര്‍ജിക്കല്‍ സ്‌ട്രൈയ്ക്കില്‍ പങ്കെടുത്ത സൈനികര്‍ തിരിച്ചു വരും വരെ അത്യന്തം ആകാംക്ഷയോടെ സൈന്യത്തില്‍ നിന്നുള്ള ഫോണ്‍ കോളിനായി താന്‍ കാത്തിരുന്നു എന്നും ജീവന്‍ നഷ്ടപ്പെടാതെയും കാര്യമായ പരിക്കുകളില്ലാതെയും ലക്ഷ്യം പൂര്‍ണമായും നിര്‍വഹിച്ച് സൈനികര്‍ തിരിച്ചെത്തിയത് അഭിമാന നിമിഷം ആയിരുന്നു എന്നും മോദി പറഞ്ഞു.130 കോടി ജനങ്ങളുടെ ആശംസയും പ്രാര്‍ഥനയും അറിയിക്കാനാണ് എത്തിയത്. സൈന്യത്തെ കൂടുതല്‍ സ്വദേശിവല്‍ക്കരിക്കുമെന്നും മോദി പറഞ്ഞു.
ആഘോഷ ചടങ്ങില്‍ രണ്ട് മുന്‍ സൈനികരെ പ്രധാനമന്ത്രി ആദരിച്ചു.
Photo Credit: Twitter