കൊച്ചി: എം.എൽ.എ. പി.സി തോമസ്, 70, വിട വാങ്ങി. അർബുദബാധയെ തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയാണ് മരണം. കേരള നിയമസഭയിൽ പ്രതിപക്ഷത്തിൻറെ ശക്തമായ ശബ്ദമായിരുന്നു പി.ടി. ഇടുക്കി എം.പി യായും രണ്ട് തവണ തൊടുപുഴ എം.എൽ.എയായും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ തൃക്കാക്കര എം എൽ.എയാണ്.
കോൺഗ്രസ് നിയമസഭാ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ് തോമസ്.കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിങ് എഡിറ്ററായിരുന്നു.ഗാഡ്ഗിൽ കമ്മിറ്റിയെ അനുകൂലിച്ച് പാരിസ്ഥിതിക വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്ത് ശ്രദ്ധേയനായി.2014 കാലഘട്ടത്തിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിച്ച് നിലപാടെടുത്തത് സ്വന്തം പാർട്ടിയായ കോൺഗ്രസിൽ നിന്നും വലിയ എതിർപ്പുകൾക്ക് വഴിവെച്ചു. തുടർന്ന് അതേ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിത രാഷ്ട്രീയ വാദിയായ പി.ടിക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചു.
ഗാഡ്ഗിൽ വിഷയത്തിൽ എടുത്ത നിലപാടിൽ ക്രൈസ്തവ സഭകളുടെ ശക്തമായ എതിർപ്പ് പി.ടിക്ക് നേരിടേണ്ടിവന്നു. ബ്രാഹ്മണ സമുദായ അംഗവും അക്കൗണ്ടന്റുമായ ഉമയെ വിവാഹം ചെയ്തതിനും സഭയുമായി അസ്വാരസ്യങ്ങൾ ഉണ്ടായി. 2014 ൽ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. രണ്ട് ആൺ മക്കളാണ്.
Photo credit: Facebook