തൃശൂർ: പ്രിയങ്കാ ഗാന്ധിയുടെ തൃശൂർ സന്ദർശനോടനുബന്ധിച്ച സ്വീകരണ പരിപാടിയ്ക്കായി മുൻ എം എൽ എ എം.പി.വിൻസെൻറ് 22.5 ലക്ഷം വാങ്ങിയെന്ന് പത്മജാ വേണുഗോപാൽ ആരോപിച്ചു. അന്നത്തെ പരിപാടിക്ക് കെ.പി.സി.സിക്കും ഫണ്ട് നൽകിയിരുന്നു. അത്രയും തുക പരിപാടിക്കായില്ല. ബാക്കി തുക അവർ തട്ടിയെടുത്തു. പ്രിയങ്ക സഞ്ചരിച്ച വാഹനത്തിൽ പോലും തന്നെ കയറ്റിയില്ല. പ്രതാപൻ ഇന്ന് പത്മജ ഔട്ട് എന്ന തലക്കെട്ടിൽ പത്രത്തിൽ വാർത്തയും വന്നിരുന്നു.തന്നെ തോൽപ്പിച്ചതിന് പിന്നിൽ എം.പി.വിൻസെൻ്റ്, ടി.എൻ.പ്രതാപൻ എന്നിവരാണ്
വല്ലാതെ ചൊറിഞ്ഞാൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തും.
ബി.ജെ.പിയിൽ ചേർന്ന ശേഷം ആദ്യമായി തൃശൂരിൽ എത്തിയ പത്മജക്ക് മുരളി മന്ദിരത്തിൽ ആവേശകരമായ വരവേൽപ്പായിരുന്നു. തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി തന്നെ വിജയിക്കുമെന്ന്്് പത്മജാ വേണുഗോപാല്‍. കെ.മുരളീധരനെ തൃശൂരില്‍ സ്ഥാനാര്ത്ഥിയാക്കിയത്്് തോല്‍പ്പിക്കുന്നതിനാണ്. തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ തന്നെ മുരളിയെ കാലുവാരും. വടകരയില്‍ നിന്ന് മത്സരിച്ചിരുന്നുവെങ്കില്‍ മുരളി ജയിച്ചുപോയേനെയെന്നും പത്മജ പറഞ്ഞു.
പൂങ്കുന്നം മുരളീമന്ദിരത്തിലെത്തിയ പത്മജയെ നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് പത്മജ തൃശൂരിലെത്തിയത്.
കെ. കരുണാകരന് ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് വിടുമായിരുന്നു. കെ.. മുരളീധരനും മറ്റ് പലരും ബി.ജെ.പിയിലേക്ക് വരുമെന്നും പത്മജ പറഞ്ഞു. സഹോദരന് മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂരില്‍ രണ്ടാം വട്ടം തോറ്റപ്പോള്‍ തന്നെ കോണ്‍ഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോല്‍പ്പിച്ചതിന് പിന്നില്‍ എം പി വിന്‍സെന്റ്, ടി.എന്‍ പ്രതാപന് എന്നിവരാണ്. ഇവരേക്കാള്‍ വലിയ നേതാക്കളുണ്ട്. വല്ലാതെ ചൊറിഞ്ഞാല്‍ അവരുടെ പേര് പറയും. സുരേഷ് ഗോപിയല്ല തന്നെ തോല്പിച്ചത്. ഡി.സി.സി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ വാഹനത്തില്‍ പോലും കയറ്റിയില്ലെന്നും അവര്‍ ആരോപിച്ചു.
ഇത്തവണ മത്സരിക്കാനില്ല, മുരളീധരനെതിരെ പാര്‍ട്ടി പറഞ്ഞാല്‍ പ്രചാരണം നടത്തും. ചില നേതാക്കള്ക്ക്്് കെ കരുണാകരന്റെ മക്കളോട് പകയാണ്. ചന്ദനക്കുറി തൊടുന്നതിന് കോണ്‍ഗ്രസുകാര്‍ എതിര്‍പ്പ് പറഞ്ഞു. കെ സുധാകരന് മാത്രമാണ് ആത്മാര്‍ത്ഥമായി പെരുമാറിയത്. മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും പത്മജ പറഞ്ഞു. അനിയത്തി എന്ന പേരിലുള്ള ദൗര്‍ബല്യങ്ങളാണ് തന്നെ ഇവിടെ എത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തലിന് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ്. പാലക്കാട് നിയമസഭാ സീറ്റ് മോഹിച്ചാണിത്. ഷാഫി പറമ്പിലിനെ വടകരയില്‍ മത്സരിപ്പിക്കുന്നത്് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടിയാണെന്നും പത്മജ ചൂണ്ടിക്കാട്ടി.