പാലക്കാട് : പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം കസറി. നഗരവീഥികള്‍ ജനനിബിഡമായി. 20നാണ് വോട്ടെടുപ്പ്. 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
വൈകിട്ട് നാല് മണിയോടെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും എന്‍.ഡി.എയുടെയും റോഡ് ഷോകള്‍ ആരംഭിച്ചിരുന്നു. എല്‍.ഡി.എഫിന്റെ പി.സരിന്, യു.ഡി.എഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍.ഡി.എയുടെ സി.കൃഷ്ണകുമാര്‍ എന്നിവരായിരുന്നു പ്രധാന മത്സരാര്‍ത്ഥികള്‍.
ഒരു മാസത്തിലേറെ നീണ്ടുനിന്ന പരസ്യ പ്രചരണത്തിന് ശേഷം നടന്ന കൊട്ടിക്കലാശത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് റോഡിലാണ് കൊട്ടിക്കലാശം നടന്നത്. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. പാലക്കാട് പ്രധാന മത്സരാര്‍ത്ഥികള്‍ ഒരു മാസത്തിലേറെ നീണ്ടുനിന്ന പരസ്യ പ്രചരണത്തിന് ശേഷം നടന്ന കൊട്ടിക്കലാശത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് റോഡിലാണ് കൊട്ടിക്കലാശം നടന്നത്. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്.