തൃശൂർ: വഖഫ് ഭേദഗതി ബിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. രാഷ്ട്രപതിയുടെ അംഗീകാരത്തന് ശേഷം ബിൽ നിയമമായി. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലിനു അംഗീകാരം ലഭിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കി. ബില്ലിന്‍മേല്‍ ലോകസ്ഭയില്‍ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും രാജ്യസഭയില്‍ 17 മണിക്കൂറും നീണ്ട ചര്‍ച്ചകളും നടന്നു. ലോക്‌സഭയില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആകെ 520 പേരാണ് വോട്ട് ചെയ്തത്. രാജ്യസഭയിലെ വോട്ടെടുപ്പിൽ 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു.
പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ മുനമ്പത്ത് 610 കുടുംബങ്ങളുടെ ഭൂമി മേലുള്ള വഖഫിൻ്റെ അവകാശം ഇനി നിലനിൽക്കില്ല. മുൻകാല പ്രബല്യത്തോടെ തന്നെ ട്രസ്റ്റുകളുടെ ഭൂമി വഖഫ് ചെയ്യുവാൻ സാധിക്കുകയില്ല എന്ന ഭേദഗതി പുതിയ നിയമത്തിൽ ഉണ്ട്. ചാവക്കാട്, വയനാടും, തളിപ്പറമ്പിലും പണം കൊടുത്ത ഭൂമി വാങ്ങിയവർക്കെതിരെ ഭൂമിയൽ അവകാശവാദം വഫഫ് ബോർഡ് ഉയർത്തിയിരുന്നു. ഇവിടങ്ങളിലും വിഷയത്തിന് പരിഹാരം പുതിയ നിയമം കൊണ്ട് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് താമസക്കാർ.
ഇപ്പോൾ നിയമമായ വഖഫ് ഭേദഗതി ബിലിനിനെതിരെ എൽഡിഎഫും – യുഡിഎഫം കേരള നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കിയിരുന്നു. എന്നാൽ മുനമ്പം പോലുള്ള പ്രദേശങ്ങളിലെ ലത്തീൻ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവർ ഭേദഗതി ബിൽ പാസാക്കിയ ബിജെപിക്കൊപ്പം നിന്നാൽ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറ്റിമറിക്കുന്ന ഒന്നായി വഖഫ് ഭേദഗതി നിയമം മാറിയേക്കും .