തൃശൂർ: ഇ. ഡി. യുടെ ചോദ്യം ചെയ്യലിന് വിധേയമായിരിക്കുന്ന മുൻമന്ത്രി എ..സി. മൊയ്തീൻ എം.എൽ.എ, കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് കൗൺസിലർമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധസമരം നടത്തി.
പ്രതിഷേധ സമരം മുൻ മേയറും, പ്രതിപക്ഷ നേതാവുമായ രാജൻ. ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.
ഉപ നേതാവ് ഇ.വി. സുനിൽരാജ് അധ്യക്ഷത വഹിച്ചു.
തൃശൂർ കോർപ്പറേഷനിലെ കഴിഞ്ഞ അഞ്ചു വർഷക്കാലം നടന്ന (2015-2020) എല്ലാ അഴിമതികൾക്കും നേതൃത്വം കൊടുത്തിരുന്നത് അന്നത്തെ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണെന്നും, അതിന് സൗകര്യം ഒരുക്കിയ കൗൺസിലർ മാരിൽ ഒരാളാണ് അനൂപ് ഡേവിസ് കാട യെന്നും ഉദ്ഘാടന പ്രസംഗത്തിൽ രാജൻ. ജെ.പല്ലൻ പറഞ്ഞു.
തൃശൂർ കോർപ്പറേഷന് 100 കണക്കിന് അനധികൃത കെട്ടിടങ്ങൾ നിയമവിരുദ്ധമായി ക്രമവൽകരിച്ച് കൊടുത്തതിലും, കൗൺസിൽ അറിയാതെ മാസ്റ്റർ പ്ലാൻ പഞ്ചനക്ഷത്രഹോട്ടലിൽ ഇരുന്ന് തയ്യാറാക്കിയതും, ഈ ലോബിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൗൺസിൽ അറിയാത്ത മാസ്റ്റർ പ്ലാൻ അന്നത്തെ ചീഫ് എൻജിനീയറായിരുന്ന ഗിരിജ മാഡത്തിനെ കൊണ്ട് നിർബന്ധിച്ചും, ഭീഷണിപ്പെടുത്തിയും ഒപ്പിടിച്ചതാണെന്നും ചീഫ് എൻജിനീയർ തന്നോട് ഫോണിൽ കൂടി പറഞ്ഞതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കുറ്റപ്പെടുത്തി.
സ്വരാജ് റൗണ്ടിലെ പൈതൃക മേഖല അട്ടിമറിക്കപ്പെട്ടതിന്റെ പുറകിലും എ.സി. മൊയ്തീൻ അടക്കമുള്ള നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആരോപിച്ചു.
കരുവന്നൂർ അടക്കമുള്ള എല്ലാ അഴിമതികൾക്കും അറിഞ്ഞും അറിയാതെയും സി.പി.എം ജില്ലാ – സംസ്ഥാന നേതൃത്വം കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുൻ എം.പി. പി.കെ. ബിജുവും, പി.കെ. ഷാജൻ എന്ന എന്നേയുമാണ് കവന്നൂർ ബാങ്ക് തട്ടിപ്പിലെ അന്വേഷണ കമ്മീഷനായി പാർട്ടി നിയോഗിച്ചതെന്ന് കഴിഞ്ഞ കൗൺസിലിൽ പികെ ഷാജൻ പ്രഖ്യാപിക്കുകയും എന്നാൽ ഇപ്പോൾ അതിൽ നിന്നും പുറകോട്ട് പോകുന്നതായും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.