Watch Video here….
തൃശൂർ: വ്യത്യസ്തമായ മര ഓണ ആഘോഷവുമായി കേരള സർക്കാരിന് കീഴിലെ ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനമായ ഔഷധി. തൃശ്ശൂർ കുട്ടനെല്ലൂരിലെ ഔഷധി ആസ്ഥാനത്തെ മരങ്ങളെ പൂമാലയിട്ട് അലങ്കരിച്ചും, കുങ്കുമം ചാർത്തിയും മരങ്ങൾക്ക് മുൻപിൽ ഇലയിട്ട് പഞ്ചഗവ്യം വിളമ്പിയുമാണ് മര ഓണം സംഘടിപ്പിച്ചത്.
മരങ്ങൾക്ക് മുൻപിൽ റവന്യൂ മന്ത്രി കെ രാജൻ ദീപം തെളിയിച്ചു. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് ആണ് മരയോണ ആഘോഷം എന്ന ആശയം മുന്നോട്ട് വച്ചത്.