Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പുലിക്കളി മഹോത്സവം: പുലിക്കളിയിലും, വേഷത്തിലും, കൊട്ടിലും  വിയ്യൂര്‍ യുവജനസംഘത്തിന് ഒന്നാം സ്ഥാനം.

തൃശൂര്‍: പുലിക്കളിയിലും, പുലിക്കൊട്ടിലും, പുലിവേഷത്തിലും ഇത്തവണ ഒന്നാം സ്ഥാനം വിയ്യൂര്‍ യുവജനസംഘത്തിന്. പുലിക്കളിയില്‍ കാനാട്ടുകര ദേശത്തിന്  രണ്ടാം സ്ഥാനവും, പൂങ്കുന്നം സീതാറാം മില്‍ ദേശത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. അച്ചടക്കത്തിലും, നിശ്ചലദൃശ്യത്തിലും, പുലിവണ്ടിയിലും കാനാട്ടുകര ദേശത്തിനാണ് ഒന്നാം സമ്മാനം. പുലിക്കൊട്ടില്‍ സീതാറം മില്‍ ദേശത്തിന് രണ്ടാം സ്ഥാനവും, കാനാട്ടുകരയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
പുലിവേഷത്തില്‍ സീതാറാം മില്‍ ദേശത്തിന് രണ്ടാം സ്ഥാനം കിട്ടി.
കാനാട്ടുകര ദേശത്തിനാണ് മൂന്നാം സ്ഥാനം. നിശ്ചലദൃശ്യത്തില്‍ സീതാറാം മില്‍ ദേശത്തിന് രണ്ടാം സ്ഥാനവും, ശങ്കരംകുളങ്ങര ദേശത്തിന് മൂന്നാം സ്ഥാനവുമാണ്. പുലിവണ്ടിയില്‍ വിയ്യൂര്‍ യുവജനസംഘത്തിന് രണ്ടാം സ്ഥാനവും, ശങ്കരംകുളങ്ങര ദേശത്തിന് മൂന്നാം സ്ഥാനവും കിട്ടി. ഇത്തവണ ഏഴ് സംഘങ്ങളാണ് പുലിക്കളി മഹോത്സവത്തില്‍ പങ്കെടുത്തത്. തൃശൂര്‍ കോര്‍പറേഷന്റെ വകയാണ് സമ്മാനങ്ങള്‍

Leave a Comment

Your email address will not be published. Required fields are marked *