തിരുന്നകൊല്ലം: കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. 2021-ല്‍ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. അയിഷാ പോറ്റി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. അതേസമയം, രശ്മിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം.
രണ്ട് ഉപാധികള്‍ രശ്മി കോണ്‍ഗ്രസിന് മുന്നില്‍ വച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി തീര്‍ക്കണമെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഏതെങ്കിലുമൊന്ന് നല്‍കണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം. എന്നാല്‍ അനുകൂലമായ മറുപടി കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയില്ലെന്നാണ് വിവരം. തുടര്‍ന്ന് പാര്‍ട്ടി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ആര്‍ രശ്മി.
‘

















