Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

രാഗ് ബാഗ് ജനുവരി 14 മുതൽ 19 വരെ കോവളത്ത് 

തിരുവനന്തപുരം : സാങ്കേതികവിദ്യയും ഭാവനയും സമന്വയിക്കുന്ന കലാപ്രകടനങ്ങളുടെ ഉത്സവത്തിന് തിരുവനന്തപുരം സാക്ഷിയാകും.  ആറു ദിവസം നീണ്ടു നിൽക്കുന്ന കാർണിവൽ 2025 ജനുവരി 14 മുതൽ 19 വരെ തിരുവനന്തപുരം, കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കും. ‘രാഗ് ബാഗ്’ എന്നു പേരിട്ടിരിക്കുന്ന ഈ കാർണിവലിൽ സർക്കസ് തിയേറ്റർ, ഫിസിക്കൽ തിയേറ്റർ, വെർട്ടിക്കൽ ആർട്ട്, സംഗീതം തുടങ്ങിയ വൈവിധ്യമാർന്ന കലാരൂപങ്ങളുടെ തത്സമയ അവതരണങ്ങളാണ് നടക്കുക. ‘ഓഷ്യാനിക് സർക്കിൾസ്’ എന്ന വിഷയത്തിലൂന്നിയാണ് രാഗ് ബാഗിന്റെ പരിപാടികൾ.   കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്തു വെച്ച് സംഗീതവും നാടകവും അക്രോബാറ്റിക് തീയേറ്ററും, സ്ട്രീറ്റ് പെർഫോമൻസും പാരമ്പരഗത കലാ രൂപങ്ങളും ഒന്നിച്ചു ഒരേ വേദിയിൽ കാണുകയും കേൾക്കുകയും ചെയ്യാം. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരന്മാരുടെ സംഗമ കേന്ദ്രമാകും  കോവളം.. 

Leave a Comment

Your email address will not be published. Required fields are marked *