കൊച്ചി: ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ എം.പി.സ്ഥാനത്തിനുള്ള അയോഗ്യത തുടരും. മാനനഷ്ടക്കേസിലെ കുറ്റക്കരനെന്ന വിധി സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. സൂററ്റ് കോടതിയുടെ വിധി ഉചിതമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നു, പത്തിലധികം കേസുകള്‍ രാഹലുലിനെതിരെ ഇപ്പോഴുണ്ടെന്നും കോടതി കണ്ടെത്തി. മെയ് രണ്ടിന് അന്തിമ വാദം പൂര്‍ത്തിയായ ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച കോടതി ഇന്നത്തെക്ക് വിധി പറയാന്‍ മാറ്റി വക്കുകയായിരുന്നു.
ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ചാണ് ഹര്‍ജിയില്‍ നിര്‍ണായക വിധി പ്രഖ്യാപിച്ചത്. അപ്പീല്‍ അംഗീകരിച്ച് സ്റ്റേ നല്‍കിയാല്‍ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത നീങ്ങുമായിരുന്നു. 2019 ലോക്്്സഭ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടയില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി പരാമര്‍ശത്തിന് എതിരായ കേസിലാണ് രാഹുലിനെ സൂറത്ത് വിചാരണ കോടതി ശിക്ഷിച്ചത്.
‘മോദി കുടുംബപ്പേര്’ പരാമര്‍ശത്തിന്റെ പേരില്‍ ഗുജറാത്ത് മുൻമന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാഗുജറാത്ത് മുൻമന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് ഗാന്ധിയുടെ പരാമര്‍ശം മോദി സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കേസില്‍
രാഹുൽ ഗാന്ധിക്കെതിരെ 10 ക്രിമിനൽ കേസുകൾ ഇപ്പോൾ നിലവിലുണ്ട് എന്നും സമാനമായ കേസുകൾ രാഹുലിനെതിരെ പലതും നിലനിൽക്കുന്നു എന്നും കോടതി നിരീക്ഷിച്ചു. വീർ സവർക്കറിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് സവർക്കറിന്റെ കൊച്ചുമകൻ നൽകിയ പരാതിയിലും കേസുണ്ട് എന്നു കോടതി നിരീക്ഷിച്ചു. ഇനി സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ ലഭിച്ചില്ല എങ്കിൽ അയോഗ്യത തുടരും.
പ്രതിപക്ഷ ഐക്യത്തിലൂടെ നരേന്ദ്രമോദി സർക്കാരിനെ 2024ൽ ലോകസഭ തിരഞ്ഞെടുപ്പിൽ താഴെയിറക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് ഏറ്റ വലിയ തിരിച്ചടിയാണ് ഈ വിധി.
മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മാനു സിംഗ്വിവിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുലിനു വേണ്ടി വാദിച്ചത്. രാഹുലിന് സ്റ്റേ ലഭിക്കുവാൻ വേണ്ടി ഒരു പകൽ മുഴുവൻ നീണ്ടുനിന്ന വാദങ്ങൾ സിംഗ്വി നിരത്തിയിരുന്നു.
എന്നാൽ പരാതിക്കാരനായ പൂർണേഷ് മോദി ഉന്നയിച്ച പല വാദങ്ങളും കോടതി വിധിയിൽ ചൂണ്ടിക്കാണിക്കുന്നു. കോളാറിലെ കേസിനാസ്പദമായ പ്രസംഗത്തിന് ശേഷവും രാഹുൽ അപകീർത്തിപരമായ പല പ്രസംഗങ്ങളും നടത്തിയിട്ടുണ്ട് എന്നും അതിൽ തെറ്റില്ല എന്നും ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ പോകാൻ വരെ തയ്യാറാണ് എന്നും രാഹുൽ പറഞ്ഞു എന്ന പരാതിക്കാരന്റെ വാദം കോടതി പരിഗണിച്ചു.
സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചില്ല എങ്കിൽ തടവ് ശിക്ഷ ലഭിച്ച രണ്ടുവർഷവും ശിക്ഷ ലഭിച്ചതിനാലുള്ള നാലുവർഷത്തെ അയോഗ്യതയും അടക്കം ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ രാഹുലിനെ സാധിക്കുകയില്ല.