Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എസ്എഫ്‌ഐ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല

തൃശ്ശൂര്‍: ലഹരി വ്യാപനത്തില്‍ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും, എം.എല്‍.എയുമായ രമേശ് ചെന്നിത്തല.

കളമശ്ശേരി പോളിടെക്‌നിക് ലഹരി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എസ്എഫ്‌ഐക്കും എതിരെ കടുത്ത വിമര്‍ശനമാണ് ചെന്നിത്തല ഉന്നയിച്ചത്.
എസ്എഫ്‌ഐ എന്ന സംഘടനയെ പിരിച്ചുവിടണമെന്നും കേരളത്തില്‍ ലഹരി വ്യാപകമാകുന്നതിന്റെ   പ്രധാന കാരണം എസ്എഫ്‌ഐയില്‍ ഉള്ളവരാണെന്നും ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണ് ലഹരി മാഫിയ കേരളത്തില്‍ വ്യാപകമാകുന്നതെന്നും 9 വര്‍ഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു
 എസ്എഫ്‌ഐക്ക് മുഖ്യമന്ത്രി പൂര്‍ണ പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. എസ്എഫ്‌ഐ  നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സിപിഎം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയതും,  കോട്ടയം നഴ്‌സിംഗ് കോളേജില്‍ അതിക്രൂരമായ  റാഗിങ്ങും നടത്തിയത് എസ്എഫ്‌ഐ ആണ്. എസ്എഫ്‌ഐ മയക്കു മരുന്ന് മാഫിയയായി പ്രവര്‍ത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

കെഎസ്യു പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങള്‍ ഇടപെട്ടാല്‍ പുറത്താക്കുമെന്ന് അദേഹം പറഞ്ഞു. ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ ഇത് ചെയ്യുന്നുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് ലഹരിമാഫിയകള്‍ തഴച്ചുവളരുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *