തിരുവനന്തപുരം: റേഷന്‍കട സമരം റേഷന്‍ വ്യാപാരികള്‍ അവസാനിപ്പിച്ചു.
ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലുമായി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കും. വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചിരുന്നു. ശമ്പളപരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
റേഷന്‍ സമരം പിന്‍വലിച്ചു
