തൃശൂര്‍: ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകള്‍ ഉള്‍പ്പെടെ 27 ജില്ലാ പ്രസിഡന്റുമാരെയാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്.
കാസര്‍ഗോഡ് എം.എല്‍. അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്‌മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്‌മണ്യം എന്നിവരാണ് അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തിയ വനിതകള്‍.
തൃശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ ക്രൈസ്തവവിഭാഗത്തില്‍ നിന്നാണ് ജില്ലാ പ്രസിഡന്റുമാര്‍. തൃശൂര്‍ സിറ്റി പ്രസിഡന്റായി ജസ്റ്റീന്‍ ജേക്കബിനെ പ്രഖ്യാപിച്ചു. ബി.ജെ.പിയില്‍ സ്ത്രീപ്രാതിനിധ്യം കൂടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
269 മണ്ഡലം പ്രസിഡന്റുമാരില്‍ 34 പേര്‍ വനിതകളാണ്. വേറെ ഏത് പാര്‍ട്ടിയിലുണ്ട് ഇങ്ങനെയന്നും സുരേന്ദ്രന്‍ ചോദിച്ചു. ബി.ജെ.പിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും 14 മണ്ഡലം പ്രസിഡന്റുമാരുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 32 മണ്ഡലം പ്രസിഡന്റുമാരുണ്ട്. മറ്റു സമുദായങ്ങളിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.