Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ചെങ്കോട്ട സ്‌ഫോടനം: ഭീകരര്‍ ലക്ഷ്യമിട്ടത് 4 നഗരങ്ങള്‍

ന്യൂഡല്‍ഹി: ഭീകരവാദികള്‍  രാജ്യത്തെ നാല് പ്രധാനഗരങ്ങളില്‍ സ്്‌ഫോടനത്തിന് പദ്ധതിയിട്ടതായി തെളിഞ്ഞു. 2022-ല്‍ പദ്ധതി തയ്യാറാക്കി. സിഗ്നല്‍ ആപ്പില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ആശയവിനിമയം നടത്തി. എട്ട്്് പേരെ സ്്‌ഫോടനത്തിന് ഏര്‍പ്പെടുത്തി.
യൂസ്്്ഡ് കാറുകള്‍ സ്്‌ഫോടനത്തിന് ഉപയോഗപ്പെടുത്തി. ഇതിനായി 32 യൂസ്ഡ് കാറുകള്‍ വാങ്ങാന്‍ ശ്രമിച്ചു. ഫരീദാബാദില്‍ 2,600 കിലോ സ്്‌ഫോടക വസ്തു സൂക്ഷിച്ചതായും കണ്ടെത്തി.2 പേരടങ്ങുന്ന 4 സംഘങ്ങളായി സ്‌ഫോടനം നടത്താന്‍ ആയിരുന്നു ഇവരുടെ ശ്രമം.  സമാന സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ട ഇവര്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഐ 20, എക്കോസ്‌പോര്‍ട്ട് കാറുകള്‍ക്ക് പുറമേ രണ്ടു വാഹനങ്ങള്‍ കൂടി കസ്റ്റഡിയിലെടുത്തവര്‍ വാങ്ങിയതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇവയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതി ഇട്ടിരുന്നതായാണ് നിഗമനം. ഇവര്‍ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

അതേസമയം, ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രണ്ടാമത്തെ കാര്‍ സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചതെന്ന് സൂചന. അമോണിയം നൈട്രേറ്റ് കടത്താന്‍ ഈ കാര്‍ ഉപയോഗിച്ചു എന്നാണ് സൂചന. ഇന്നലെ ഹരിയാനയില്‍ നിന്നാണ് ഫരീദാബാദ് പൊലീസ് ചുവന്ന എക്കോ സ്‌പോര്‍ട്ട് കാര്‍ കണ്ടെത്തിയത്. അതേസമയം, സ്‌ഫോടനത്തിനു മുന്‍പ് ഡോക്ടര്‍ ഉമര്‍ ഓള്‍ഡ് ദില്ലിയില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയില്‍ ഉമര്‍ സമയം ചിലവിട്ടു. 10 മിനിറ്റ് നേരം ഉമര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്ന് രണ്ടരയോടെയാണ് ഉമര്‍ ചെങ്കോട്ടയ്ക്കടുത്തേക്ക് പോയത്. ഉമര്‍ എത്തിയ പള്ളിയിലെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു കഴിഞ്ഞു.
സ്‌ഫോടനം നടന്നതിന് സമീപമുള്ള ലാല്‍ ഖില മെട്രോ സ്റ്റേഷന്‍ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേഷന്‍ തുറക്കില്ല. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സ്‌ഫോടനത്തിനുശേഷം മൂന്നു ദിവസത്തേക്ക് മെട്രോ സ്റ്റേഷന്‍ അടച്ചിടും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *