Newsskerala

ഡല്‍ഹി സ്‌ഫോടനം; ഡോ.ഉമര്‍ മുഹമ്മദിന്റെ  കാര്‍ കണ്ടെത്തി

ന്യുഡല്‍ഹി: ചെങ്കോട്ട  സ്‌ഫോടനത്തിലെ മുഖ്യപ്രതി ഡോ.ഉമര്‍ മുഹമ്മദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ചുവന്ന നിറത്തിലുള്ള ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം ഡല്‍ഹി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ മണിക്കൂറുകളിലായി ഈ വാഹനത്തിനായി ഡല്‍ഹി, ഹരിയാന,ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി തിരച്ചില്‍ ഊര്ജിതമായിരുന്നു. ഡിഎല്‍ 10 എന്ന നമ്പറില്‍ ആരംഭിക്കുന്ന ചുവന്ന എക്കോസ്‌പോര്‍ട്ടില്‍ പരിശോധന ആരംഭിച്ചു. ഈ കാറില്‍ സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ ഉണ്ടായിരുന്നോ എന്ന കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ സീലംപൂരിലെ വിലാസത്തിലാണ്. കാര്‍ വാങ്ങുന്നതിനായി ഇയാള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ന്യൂ സീലംപൂരില്‍ പൊലീസ് പരിശോധന നടത്തുകയാണ് . ഡല്‍ഹി പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു വാഹനത്തിനായി തിരച്ചില്‍ നടത്തിയിരുന്നത്. ടോള്‍ പ്ലാസകളില്‍ ഉള്‍പ്പെടെ കനത്ത പരിശോധന നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *