Newsskerala

കൊരട്ടിയില്‍ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു

തൃശൂര്‍: കൊരട്ടിയില്‍  തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു. ആനക്കപ്പിള്ളി സ്വദേശി സുധാകരന്‍(65) ആണ് കൊല്ലപ്പെട്ടത്.

ഒപ്പം മദ്യപിക്കാന്‍ ഇരുന്ന സുഹൃത്ത് ശശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം. രാജപ്പന്‍ എന്നയാളുടെ വീട്ടിലായിരുന്നു മദ്യപാനം. മദ്യപാന സല്‍ക്കാരത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് സുധാകരന്‍ കത്തി കൊണ്ടുവന്നിരുന്നു. ഈ കത്തി വാങ്ങിയാണ് ശശി സുധാകരനെ കുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *