Newsskerala

ഡോക്ടര്‍മാര്‍ സമരം തുടങ്ങി, രോഗികള്‍ വലഞ്ഞു

തിരുവനന്തപുരം: ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ  ഒപി ബഹിഷ്‌കരിച്ചുള്ള പണിമുടക്ക്് തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നു ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെജിഎംസിടിഎ) അറിയിച്ചു.

ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.

21നും 29നും ഒപി ബഹിഷ്‌കരിക്കും. രാവിലെ 10ന് എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗം നടത്തി. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ ജനറല്‍ സെക്രട്ടറി സി.എസ്. അരവിന്ദ് നിര്‍വഹിച്ചു

Leave a Comment

Your email address will not be published. Required fields are marked *