Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ടിപ്പർ ലോറികൾക്ക് തൃശൂരിൽ നിയന്ത്രണം; ഉത്തരവിറക്കി ജില്ലാ കളക്ടർ

രാവിലെ 8.30 മുതല്‍ 10:00 മണി വരെയും വൈകീട്ട് 3.30 മുതല്‍ 5.00 മണി വരെയും നിരോധനം

തൃശൂർ: സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ഓരോ സ്ഥലത്തേയും പ്രാദേശിക സാഹചര്യം പരിഗണിച്ച് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. രാവിലെ 8.30 മുതല്‍ 10:00 മണി വരെയും വൈകീട്ട് 3.30 മുതല്‍ 5.00 മണി വരെയും ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയാണ് ഉത്തരവ്. ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യം നീക്കുന്നതിനായി ഉപയോഗിക്കുന്ന ടിപ്പര്‍

ലോറികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയ നിയന്ത്രണത്തിലെ ഇളവ് തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *