Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്വന്തമായി അഭിപ്രായ പ്രകടനം നടത്താൻ കഴിയുന്ന സാഹിത്യ നായകർ കേരളത്തിലില്ല: രമേശ് ചെന്നിത്തല

സ്വന്തമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്ന സാഹിത്യനായകര്‍ കേരളത്തില്‍ ഇല്ലാതാകുന്നത് വര്‍ത്തമാനകേരളം നേരിടുന്ന അപചയമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 

അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരസമര്‍പ്പണച്ചടങ്ങ് സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രാജാവും തരുന്ന പട്ടും വളയും സ്വീകരിക്കാന്‍ കാത്തിരിക്കുന്ന സാഹിത്യകാരന്‍മാരെയല്ല ആവശ്യം. രാജാവ് നഗ്നനാണ് എന്ന് പറയാന്‍ കഴിവുള്ള കുട്ടിയെപ്പോലെയുള്ള സാഹിത്യനായകരെയാണ് കേരളത്തിനാവശ്യം. തിരുത്തപ്പെടുന്ന വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ മാത്രമേ നേര്‍വഴിയിലൂടെ മാത്രമേ പോകാനാവൂ. ആരെങ്കിലും തിരുത്താനില്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ തെറ്റുകളിലേയ്ക്ക് പോകും. ഭരണാധികാരികളേയും ഭരണഘടന തെറ്റിക്കുന്നവരേയും വിമര്‍ശിക്കണം.

സുകുമാര്‍ അഴിക്കോടില്ലാത്തതിന്റെ ഒരു ദു:ഖം കേരളം നേരിടുന്നു. അദ്ദേഹം എല്ലാ പാര്‍ട്ടികളേയും വിമര്‍ശിക്കാറുണ്ടായിരുന്നു. ഇന്ന് ആരാണ് വിമര്‍ശിക്കുന്നത്. ഇന്ന് കേരളശ്രീ ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പുരസ്‌കാരങ്ങളും കാത്തിരുന്ന് അഭിപ്രായങ്ങള്‍ പറയാതിരിക്കുകായണ്.  കേരള സമൂഹത്തില്‍. എല്ലാക്കാലത്തും സാഹിത്യകാരന്‍മാര്‍ അവരുടെ അഭിപ്രായങ്ങളും നിലപാടുകളും പറയാറുണ്ട്. തെറ്റ് ആര് കാണിച്ചാലും ചൂണ്ടിക്കാണിക്കാറുണ്ട്. കോണ്‍ഗ്രസ് ഭരിച്ചാലും സി.പി.എം ഭരിച്ചാലും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന സാംസ്‌കാരിക നായകര്‍ ഉണ്ടായിരുന്നു. ഇന്ന് ശൂന്യതയാണ്. ആരെങ്കിലും  നല്‍കുന്ന പ്രസ്താവനയില്‍ ഒപ്പിടുന്ന സാഹിത്യകാരന്‍മാര്‍ മാത്രമേ ഉള്ളൂ. സര്‍ഗ്ഗവാസനകള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം സമൂഹത്തിലെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാണിക്കുക എന്നതും എഴുത്തുകാരുടെ ധര്‍മ്മമാണ്. ജനാധിപത്യത്തിന്റെ അന്തസ്സത്തയാണ് വിയോജിപ്പ്. വിമര്‍ശനവും എതിര്‍പ്പും ജനാധിപത്യത്തിന്റെ ഭാഗമാണ്. താന്‍ പ്രതിപക്ഷ നേതാവായിരിക്കെ എത്ര അഴിമതികളാണ് പുറത്തുകൊണ്ടുവന്നത്. സംസ്ഥാനത്തെ ഏതെങ്കിലും സാഹിത്യ നായകര്‍ അതെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അങ്കണം ഷംസുദ്ദീന്‍ സ്മൃതി ചെയര്‍പേഴ്‌സണ്‍ ഡോ. പി സരസ്വതി അധ്യക്ഷത വഹിച്ചു. സംസ്‌ക്കാരസാഹിതി ജില്ലാ ചെയര്‍മാന്‍ കെ. സേതുമാധവന്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. എഴുത്തുകാരന്‍ യു.കെ കുമാരന്‍ വിശിഷ്ട സാഹിതീ സേവാ പുരസ്‌കാരം ഏറ്റുവാങ്ങി. 

Leave a Comment

Your email address will not be published. Required fields are marked *