Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ക്രൈസ്തവ-ബിജെപി സഖ്യ ശ്രമങ്ങളെ എതിർത്ത് മന്ത്രിമാരായ റിയാസും ആർ. ബിന്ദുവും

തൃശൂർ: വീട് സന്ദർശിക്കുന്ന BJP ക്കാരോട് ക്രൈസ്തവർ മറുപടി പറയുന്നത് വിചാരധാര വച്ചാണ് എന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തൃശ്ശൂരിൽ ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമമാണ് സംഘപരിവാർ ക്രിസ്ത്യാനികൾക്ക് നേരെ നടത്തിയത്, പലയിടത്തും സംഘടിത കലാപങ്ങൾ നടത്തി . ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടുകൊന്ന അനുഭവം മുന്നിലുണ്ട് കന്യാസ്ത്രീകളെയും പള്ളികളും ആക്രമിച്ചു എന്ന് മന്ത്രി പറഞ്ഞു. വിചാരധാരയിൽ ഇന്ത്യയുടെ രണ്ടാമത്തെ ആഭ്യന്തര ശത്രു ക്രിസ്ത്യനികളാണ് എന്നാണ് ആർഎസ്എസിന്റെ രണ്ടാം സർസംഘചാലക്ക് ഗോൾവാൾക്കർ പറഞ്ഞിട്ടുള്ളത് എന്ന് റിയാസ് പറഞ്ഞു. ഈ ആക്രമണങ്ങളുടെ പ്രതികൾ ഉത്തരവാദിത്തപ്പെട്ട സംഘപരിവാർ നേതാക്കൾ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

മോദിക്ക് കർദിനാളിന്റെ ബ്ലാങ്ക് ചെക്കോ …..? READ MORE

ബിജെപിയുടെ നീക്കങ്ങളിലെ അപകടം മനസ്സിലാക്കണം എന്നും കാപട്യം നിറഞ്ഞ നീക്കങ്ങളാണ് ബിജെപി ഇപ്പോൾ നടത്തുന്നത് എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. കൃത്യമായ അവലോകനങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ബിന്ദു പറഞ്ഞു.

എന്നാൽ ഇത്തരം വിമർശനങ്ങളെ അപ്പാടെ തള്ളുകയാണ് ബിജെപി. ക്രൈസ്തവർ ആക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളിലുള്ള സാഹചര്യമല്ല കേരളത്തിലേത് എന്നും കേരളത്തിലെ ക്രൈസ്തവർ ആരിൽ നിന്നാണ് ഭീഷണി നേരിടുന്നത് എന്ന് സഭാഅധ്യക്ഷന്മാർ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട് എന്നും ബിജെപി നേതൃത്വം പറയുന്നു. വിഷുദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവരായ സുഹൃത്തുക്കളെ വീടുകളിലേക്ക് ക്ഷണിച്ച് ഈസ്റ്റർ ദിനത്തിൽ നടന്ന സ്നേഹയാത്രയുടെ അടുത്ത ഘട്ടം നടത്തുമെന്നും ബിജെപി പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *