Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മോദി നല്ല നേതാവ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മോദിക്ക് കർദിനാളിന്റെ ബ്ലാങ്ക് ചെക്കോ …..?

ഗുരുജി ഗോൾവർക്കറിന്റെ വിചാരധാരയിൽ പറഞ്ഞതും …ഉത്തരേന്ത്യയിലും മറ്റു സംസ്ഥാനങ്ങളിലും മിഷനറി പ്രവർത്തനങ്ങളും മതം മാറ്റവും നടത്തുന്ന ക്രൈസ്തവ പുരോഹിതർ നേരിടുന്ന ആക്രമണങ്ങളെ മുൻനിർത്തിയും കേരളത്തിൽ ബിജെപി- ക്രൈസ്തവ ബാന്ധവത്തെ പ്രതിരോധിക്കാനാവില്ല എന്ന് രാഷ്ട്രീയ നിരീക്ഷകർ…. READ MORE

ലൗജിഹാദ് … നാർക്കോട്ടിക് ജിഹാദ് …തുടങ്ങിയ വിഷയങ്ങളിൽ ക്രൈസ്തവ പുരോഹിതർ നിലപാടെടുത്തപ്പോൾ തീവ്ര ഇസ്ലാമിക സംഘടനകൾ നടത്തിയ പ്രതിഷേധവും പാലാ ബിഷപ്പിനെതിരെ കേരള പോലീസ് എടുത്ത കേസുകളും ചർച്ച ചെയ്യപ്പെടും …. READ MORE…..

പാലക്കാടുള്ള ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ബെക്സൺ – ബെസ്റ്റിൻ സഹോദരങ്ങൾ ഇസ്ലാം മതം സ്വീകരിച്ച് നാടുവിട്ട് ISISൽ ചേർന്നതും ….കാസർകോട് സ്വദേശിയായ സോണിയ സെബാസ്റ്റ്യനും കൊച്ചിയിൽ അധ്യാപികയായിരുന്ന മെർലിനും മതം മാറി ഐഎസ്ഐ എസിൽ എത്തിയതും ആദ്യം ക്രൈസ്തവ സഭകൾ കാര്യമായി എടുത്തില്ല ….എന്നാൽ തങ്ങളുടെ സമുദായത്തിലെ പല പെൺകുട്ടികളും മതം മാറി പോകുന്നു എന്ന വിഷയം പല ഇടവകകളിൽ നിന്നും ലഭിച്ച ശേഷമാണ് നാർകോട്ടിക്ക് ജിഹാദ് വിഷയം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത് എന്നാണ് സഭയുടെ വാദം … READ MORE

തുർക്കിയിലെ ഹാഗിയ സോഫിയ ക്രിസ്ത്യൻ പള്ളി മ്യൂസിയമായി നിലനിന്നിരുന്നത് പിന്നീട് മുസ്ലിം പള്ളിയാക്കി മാറ്റിയപ്പോൾ അതിനെ അഭിനന്ദിച്ച് ഇപ്പോൾ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി തങ്ങൾ എഴുതിയ ലേഖനം ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരെ ആശങ്കയിൽ ആക്കിയിരുന്നു …. READ MORE

പിന്നീട് ന്യൂനപക്ഷങ്ങളിലെ സ്കോളർഷിപ്പുകളിലെ 80:20 അനുപാതം ക്രൈസ്തവർക്കെതിരെയുള്ള വലിയ വിവേചനമാണ് എന്ന വാദവുമായി ക്രിസ്ത്യൻ സഭകൾ സംസ്ഥാന സർക്കാരിനെ വിമർശിച്ചു ….ക്രിസ്ത്യൻ സംഘടനകൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു …ഈ അനുപാതം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു …. READ MORE

പല വിഷയങ്ങളിലും സമസ്ത സി.പി.എം മിനും സംസ്ഥാന സർക്കാരിനുമേൽ ചെലുത്തുന്ന സ്വാധീനം ക്രിസ്ത്യൻ സഭകളെ അസ്വസ്ഥരാക്കിയിരുന്നു …. READ MORE

കൊച്ചി: ബി.ജെ.പി ഭരണത്തില്‍ ക്രിസ്ത്യന്‍ സമൂഹം സുരക്ഷിതരല്ലെന്ന്്് പറയുന്നത് ശരിയല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മോദി നല്ല നേതാവാണ്. പ്രധാനമന്ത്രി ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല. രാജ്യത്ത് ക്രൈസ്തവര്‍ അരക്ഷിതരല്ല. ബി.ജെ.പിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ല.ജനങ്ങളുടെ പിന്തുണ ലഭിക്കുന്ന സമീപനമാണ് ബി.ജെ.പിയ്ക്കുള്ളത്. കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യതയുണ്ട്. ദേശീയ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാളിന്റെ പരാമര്‍ശം.

എന്നാല്‍ അഭിമുഖത്തിലെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സഭ വക്താവ് പ്രതികരിച്ചു.സഭയ്ക്ക് ഈ രീതിയില്‍ നിലപാട് ഇല്ല.ജനാധിപത്യ സംവിധാനത്തില്‍ രാജ്യത്തെ ഭരണാധികാരിയെ ബഹുമാനിക്കുന്ന സമീപനമാണ് സഭയുടേത്.എന്നാല്‍ തലക്കെട്ട് പല വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കുന്നതായി ഫാ ആന്റണി വടക്കേക്കര അറിയിച്ചു. ഈസ്റ്റര്‍ ദിനമായ ഇന്ന് ഡല്‍ഹിയിലെ സേക്രട്ട് ഹാഷ്ട് കത്തീഡ്രലില്‍ നടക്കുന്ന ഈസ്റ്റര്‍ ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു .

Leave a Comment

Your email address will not be published. Required fields are marked *