ഹൈദരാബാദ്: തെലുങ്കാന ശിവണ്ണയില് പാഞ്ഞുവന്ന ടിപ്പര്‍ ലോറി ബസിലിടിച്ചുണ്ടായ അപകടത്തില്‍ 17 പേര് മരിച്ചു. മരിച്ചവരില്‍ 3 മാസം മാത്രം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നു. തെലങ്കാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വെളുപ്പിനായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
അമിതവേഗതയിലായിരുന്ന ടിപ്പര്‍ ലോറി ബൈക്കിനെ മറികടക്കുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന കല്ല് യാത്രക്കാരുടെ മേല്വീണതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.
തെലങ്കാനയില്‍ വാഹനാപകടം: 17 മരണം

















