Newsskerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്ത് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റില്‍. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് എസ്ഐടി കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിനു ശേഷം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.


2025 ല്‍ ശബരിമലയിലെ ദ്വാരപാലകശില്‍പ്പ പാളികള്‍ ഇളക്കി മാറ്റി ചെന്നൈയിലേക്ക് സ്വര്‍ണം പൂശാന്‍ കൊണ്ട് പോയ കേസിലാണ് പ്രശാന്തിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

Leave a Comment

Your email address will not be published. Required fields are marked *