തൃശ്ശൂർ :സ്കൂൾ പാഠപുസ്തക വിതരണം ഏപ്രിൽ 28 മുതൽ തുടങ്ങുമെന്ന് മന്ത്രി വി ശിവൻകുട്ടി. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തക പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. മാതൃഭാഷ പഠനത്തിന് മലയാള അക്ഷരമാല പാഠപുസ്തകത്തിൽ ഉൾക്കൊള്ളിക്കും. ഹയർസെക്കൻഡറിക്കായി പുതിയ പരീക്ഷ മാനുവൽ തയ്യാറാക്കും. വിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയർത്തും. എല്ലാ സ്കൂളുകളിലും പൂർവ വിദ്യാർത്ഥി സംഘടനകൾ രൂപീകരിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചെമ്പുച്ചിറ സ്കൂൾ കെട്ടിട നിർമ്മാണത്തിലെ അപാകതയെക്കുറിച്ച് അറിയില്ലെന്നും, പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡെയിലി വേജസിന് ജോലിചെയ്യുന്ന അദ്ധ്യാപകർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണെന്ന കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ അവരെ നിയമിക്കുന്നത് മാനേജ്മെൻ്റ് ആണെന്ന മറുപടിയാണ് മന്ത്രി നൽകിയത് . അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഡയറ്റിൽ ഒരു പിൻവാതിൽ നിയമനവും നടത്തില്ല. കേരളത്തിന്റെ അന്തരീക്ഷം തകർത്ത് കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്നും മന്ത്രി._ പ്രസ് ക്ലബ് പ്രസിഡണ്ട് കെ. പ്രഭാത് സെക്രട്ടറി എം.വി വിനീത എന്നിവരും പങ്കെടുത്തു.