കൊച്ചി: “സീറോ കമ്മ്യൂണൽ കേരള “എന്ന ക്യാംപയിന് തുടക്കം കുറിച്ച്കൊണ്ട് കേരളത്തിൽ പുതിയ സാംസ്‌കാരിക സംഘടന തൃശൂരിൽ രൂപീകരിച്ചു.പ്രശസ്ത സിനിമ താരവും രാഷ്ട്രീയ പ്രവർത്തകനുമായ ശ്രീ. ദേവൻ രക്ഷാധികാരിയും, സാമൂഹിക പ്രവർത്തകനും സംഘാടകനുമായ ശ്രീ. പി. ആർ. സോംദേവ് അധ്യക്ഷനുമായി രൂപീകരിച്ച സംഘടനയുടെ പേര് ശ്രീനാരായണ ധർമ്മ ഭാരതി ഓഫ് ഇന്ത്യ (SDBI)എന്നാണ്.
സാമൂഹിക പരിഷ്കാർത്താവായ ശ്രീനാരായണ ഗുരു ഉയർത്തി പിടിച്ച മത – സഹോദര്യ നിലപാടുകൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് SDBI യുടെ പവർത്തന തത്വ- ശാസ്ത്രം രൂപീകരിച്ചിട്ടുള്ളത്.ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മതങ്ങൾക്കിടയിലുള്ള ആശയവിനിമയവും, സഹോദര്യബന്ധവും ശക്തിപ്പെടുത്തുന്നതിലായിരിക്കും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുക.”
മത – വിഘടന – വാദങ്ങൾ ഇല്ലാത്ത ഹിന്ദു – മുസ്ലിം – ക്രിസ്ത്യൻ ഐക്യ കേരളം ” എന്ന മുദ്രാവാക്യം ഉയർത്തി പിടിക്കുന്ന SDBI, ഒരു ജാതിയുടെയോ മതത്തിന്റെയോ വക്താവല്ല എന്നും, കേരളത്തിലെ മതവർഗ്ഗീയ വാദികൾക്കെതിരെയുള്ള ഒരു വോളണ്ടിയർ മൂവ്മെന്റാണെന്നും, PFI, SDPI, മറ്റ് രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവ പ്രബുദ്ധ കേരളത്തിൽ നടത്തിവരുന്ന മതപ്രീണന നയങ്ങളെ നിരീക്ഷിച്ച് വരികയാണെന്നും അധ്യക്ഷൻ പി. ആർ. സോംദേവ് അറിയിച്ചു.
SBDI സംസ്ഥാന സംഘാടക സമിതി ജൂലൈ അവസാനവാരത്തിൽ തൃശ്ശൂരിൽ വച്ച് ചേരുമെന്നും, തുടർന്ന് ജില്ലാ ഘടകങ്ങളുടെ രൂപീകരണം ഉണ്ടാകുമെന്നും SDBI നേതൃത്വം അറിയിച്ചു. ഓഫീസ് ( വാട്ട്സ് ആപ്പ് ): 8590267720