Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ശ്രീജിത്ത് രവി നായകനായ ചിത്രത്തിന് തിയേറ്ററുകള്‍ കിട്ടുന്നില്ല; ചിത്രത്തിന്റെ റിലീസിംഗ് പ്രതിസന്ധിയിലെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്

ശ്രീജിത്ത് രവിക്ക് മാനസിക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിനും അത് ബോധ്യമായിരുന്നു. മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നു. പക്ഷേ ഷൂട്ടിംഗ് സമയത്ത് ഞങ്ങള്‍ക്ക് അതറിയില്ലായിരുന്നു. ശ്രീജിത്ത് രവി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പുറത്തിറങ്ങാറില്ല. അസുഖത്തിന് മരുന്ന കഴിക്കുന്നതിനാല്‍ ടാക്‌സി ഏര്‍പ്പെടാക്കിത്തരണമെന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഞങ്ങള്‍ ടാക്‌സി ഏര്‍പ്പെടാക്കി നല്‍കിയിരുന്നുവെന്നും സജീവന്‍ അറിയിച്ചു. മാടായി സ്വദേശിയായ അഖില്‍ എന്നയാള്‍ ശ്രീജിത്തിന്റെ കൂടെയുണ്ടായിരുന്നുവെന്നും സജീവന്‍ പറഞ്ഞു

തൃശൂര്‍: നടന്‍ ശ്രീജിത്ത് രവി നായകനായ ‘ലാ ടൊമാറ്റിന’ എന്ന ചിത്രത്തിന്റെ റിലീസിംഗ് പ്രതിസന്ധിയിലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജീവന്‍ അന്തിക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീജിത്ത് രവി പോക്‌സോ കേസില്‍ ജയിലിലായത് ചിത്രത്തിന്റെ റിലീസിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിലെ രണ്ട് നായകന്‍മാരില്‍ ഒരാള്‍ ജോയ് മാത്യുവാണ്.

സിനിമാ നടന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക്  ക്രൂശിക്കപ്പെടുന്നത് സിനിമാ നിര്‍മ്മാതാവാണ്. 1 കോടി 40 ലക്ഷം രൂപ ചിലവിട്ടാണ് സിനിമ നിര്‍മ്മിച്ചത്. ഒ.ടി.ടി റിലീസിനും തടസ്സം നേരിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്ത് രവി കേസില്‍ പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. സിനിമയുടെ റിലീസിംഗിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴാണ് ശ്രീജിത്ത് രവി പോക്‌സോ കേസില്‍ പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീജിത്ത് രവിക്ക് മാനസിക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിനും അത് ബോധ്യമായിരുന്നു. മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നു. പക്ഷേ ഷൂട്ടിംഗ് സമയത്ത് ഞങ്ങള്‍ക്ക് അതറിയില്ലായിരുന്നു. ശ്രീജിത്ത് രവി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പുറത്തിറങ്ങാറില്ല. അസുഖത്തിന് മരുന്ന കഴിക്കുന്നതിനാല്‍ ടാക്‌സി ഏര്‍പ്പെടാക്കിത്തരണമെന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഞങ്ങള്‍ ടാക്‌സി ഏര്‍പ്പെടാക്കി നല്‍കിയിരുന്നുവെന്നും സജീവന്‍ അറിയിച്ചു. മാടായി സ്വദേശിയായ അഖില്‍ എന്നയാള്‍ ശ്രീജിത്തിന്റെ കൂടെയുണ്ടായിരുന്നുവെന്നും സജീവന്‍ പറഞ്ഞു. 

ഒരു നടന്റെ ഉത്തരവാദിത്വങ്ങള്‍ ഷൂട്ടിംഗ് തീരുന്നതോടെ അവസാനിക്കുന്നില്ലെന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം  അതിന്റെ  വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട വ്യക്തിയാണ് നടനെന്നും സജീവന്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് അറപ്പും വെളുപ്പും ദേഷ്യവും ഉണ്ടാക്കും വിധത്തിലുള്ള പോക്‌സോ കേസിലാണ് ശ്രീജിത്ത് രവിയെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്. സിനിമാ സെറ്റുകളില്‍ വലിപ്പ ചെറുപ്പമില്ലാതെ മാന്യമായി പെരുമാറുന്ന, മദ്യപാനമോ പുകവലിയോ ഇല്ലാത്ത നടനാണ് ശ്രീജിത്ത് രവി. മാനസിക വൈകല്യത്തിനുള്ള മരുന്ന്  കഴിക്കുന്നെങ്കില്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ കുടുംബം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും സജീവന്‍ അഭിപ്രായപ്പെട്ടു. 

ഫ്രീ തോട്ട് സിനിമയുടെ ബാനറില്‍ സിന്ധു.എം. നിര്‍മിച്ച സിനിമയാണ് ലാ ടൊമാറ്റിന. നിര്‍ഭയമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെയും ആര്‍.ടി.ഐ ആക്ടിവിസ്റ്റുകളെയും ഒരു ഭരണകൂടം എങ്ങനെയാണ് നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നതെന്നാണ് സിനിമ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2005-ല്‍ വിവരാവകാശ നിയമം നിലവില്‍ വന്ന ശേഷം 469 വിവരാവകാശ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും, ഇവരില്‍ 51 പേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും, അവരിലൊരാള്‍ക്ക് അനുഭവിക്കേണ്ടി വന്ന പീഡനപര്‍വമാണ് ഈ സിനിമയുടെ ഇതിവൃത്തമെന്നും സജീവന്‍ പറഞ്ഞു

ഈ സിനിയുടെ റിലീസ് പ്രതിസന്ധി മാറ്റാന്‍ സജീവമായി ഇടപെടാന്‍ തിയേറ്റര്‍ ഉടമകളോടും ഓണ്‍ലൈന്‍ റിലീസിംഗ് പ്ലാറ്റ്‌ഫോമികളോടും, സാറ്റലൈറ്റ് ചാനലുകളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരു നടന്‍ കാണിച്ച കുറ്റകൃത്യം മാനസിക രോഗമാണോ, ക്രിമിനല്‍കുറ്റമാണോ എന്ന്് പരമോന്നത കോടതിയാണ് നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.   സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ നരേന്ദ്രന്‍ കൂടാന്‍, ജോയ് കെ.ജെ. മനക്കൊടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Leave a Comment

Your email address will not be published. Required fields are marked *