Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഗവര്‍ണറെ കേരളത്തിലെ ഒരു ക്യാംപസിലും കയറ്റില്ലെന്ന് എസ് എഫ് ഐ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി.കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്.സമരമാകെ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു.: അക്രമ സംഭവം ഒന്നും നടന്നിട്ടില്ല.പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല

വാഹനത്തിന് മുന്നില്‍ ചാടുക എന്ന സമരം ഉണ്ടാകില്ല.വാഹനത്തെ സ്പര്‍ശിക്കാതെയുള്ള ജാഗ്രത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുലര്‍ത്തും, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു,ഞങ്ങള്‍ക്കാരും വിവരം ചോര്‍ത്തി നല്‍കണ്ട.മൂന്നു വഴികള്‍ വഴിയാണ് ഗവര്‍ണര്‍ പോകുന്നത്.ആ വഴികളില്‍ എസ്എഫ്‌ഐ ക്കാരുണ്ടായിരുന്നു.ഒരു പൊലിസിന്റേയും സഹായം എസ്എഫ്‌ഐക്ക് വേണ്ട.

സമരങ്ങളോട് പൊലിസിന്റെ   നയം മാറിയിട്ടുണ്ട്.വിദ്യാര്‍ത്ഥികളെ തല്ലി ചതക്കുന്ന പൊലിസ് രീതി മാറിയിട്ടുണ്ട്.ഭരണത്തിന്റെ   ഒരു തണലുമില്ല.പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. ഗവര്‍ണര്‍ പല തലത്തിലുള്ള പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനോട് ഒന്നും പറയുന്നില്ല.ഇര്‍ഫാന്‍ ഹബീബിനെയും ഗോപിനാഥന്‍ രവീന്ദ്രനെയുമാണ് മുമ്പ് ഗവര്‍ണര്‍ അസഭ്യം പറഞ്ഞത്.അതേ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്..സെനറ്റ് അംഗങ്ങളുടെ പട്ടിക എവിടെ നിന്ന് കിട്ടിയെന്ന് ഗവര്‍ണര്‍ പറയണം.കേരളത്തിലെ  ഒരു ക്യാമ്പസിലും ഗവര്‍ണര്‍ കയറില്ല ,അദ്ദേഹത്തെ തടയുമെന്നും എസ്.എഫ.്‌ഐ വ്യക്തമാക്കി

Leave a Comment

Your email address will not be published. Required fields are marked *