Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം, എസ്.എഫ്്.ഐ സമരത്തെ ന്യായീകരിച്ച് മന്ത്രിമാര്‍ 

കോട്ടയം : ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്.എഫ.്‌ഐയെ തള്ളാതെ മന്ത്രിമാരായ  മുഹമ്മദ് റിയാസും,രാജീവും. ഗവര്‍ണര്‍ക്കെതിരെയുളള എസ്.എഫ്.ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുളള കെ.എസ.്‌യു പ്രതിഷേധവും ഒരെ തട്ടിലുളളതല്ലെന്നാണ് മന്ത്രി രാജീവിന്റെ പ്രതികരണം. കാമ്പസിലെ കാവിവല്‍ക്കരണത്തെ ചെറുക്കുകയാണ് എസ്.എഫ്.ഐ എന്നാണ് മന്ത്രി റിയാസിന്റെ പ്രതികരണം. 

എസ്.എഫ്.ഐയുടെ സമരം ഏതു തരത്തലുള്ളതാണെന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാനാകു. ഗവര്‍ണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമായിരുന്നു.  വാഹനത്തിന് പുറത്തിറങ്ങാന്‍ പാടുണ്ടൊയെന്ന് മന്ത്രി ചോദിച്ചു. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടത്.ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഇന്നലെ അതുണ്ടായില്ലെന്നും രാജീവ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കെതിരെയുള്ള സമരം നേരത്തെ പ്രഖ്യാപനം നല്‍കാതെ നടത്തുന്നതാണ്. പ്രഖ്യാപിച്ചു നടത്തുന്ന സമരങ്ങള്‍ ജനാധിപത്യ രീതിയിലുള്ളതാണ്.പ്രഖ്യാപനം നടത്താതെ ഒളിഞ്ഞുനിന്നു ചാടുന്നതാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി രാജീവ് കുറ്റപ്പെടുത്തി.  

അതേ സമയം, എസ്എഫ് ഐ യെ പിന്തുണച്ച മന്ത്രി മുഹമ്മദ് റിയാസ്, കാമ്പസിലെ കാവി വല്‍ക്കരണത്തെ ചെറുക്കുകയാണ്. എസ്.എഫ്.ഐ ചെയ്യുന്നതെന്നും എസ്.എഫ്.ഐക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും പ്രതികരിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *