തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ ലീഡ് മുക്കാല്‍ ലക്ഷത്തിലേക്ക്. ഒരു മണിയോടെ സുരേഷ്‌ഗോപി 72,763 വോട്ടിന്റെ ലീഡിലാണ്. എല്‍.ഡി.എഫിലെ വി.എസ്.സുനില്‍കുമാര്‍ രണ്ടാം സ്ഥാനത്തും, കോണ്‍ഗ്രസിലെ കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തുമാണ്. തുടക്കം മുന്നില്‍ സുരേഷ്‌ഗോപി ലീഡ് നിലനിര്‍ത്തി.
നാളെ വൈകീട്ടോടെ സുരേഷ്‌ഗോപി തൃശൂരിലെത്തും. ഹെലികോപ്ടറില്‍ സുരേഷ്‌ഗോപിയെ തൃശൂരിലെത്തിച്ച് വന്‍ സ്വീകരണം നല്‍കും.