തൃശൂർ : വ്യാജ ലഹരി കേസില്‍ നിരപരാധിത്വം തെളിയിക്കാനുളള ചാലക്കുടി സ്വദേശിനി ഷീല സണ്ണിയുടെ നിയമപോരാട്ടം വിജയിച്ചു. ഷീലക്കെതിരായ എഫ.്ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. കേസില്‍ നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും.ഇറ്റലിയില്‍ ജോലികിട്ടി പോകാനിരിക്കെയായിരുന്നു ഷീല കള്ളക്കേസില്‍ കുടുങ്ങിയത്. നിരപരാധിയെന്ന് തെളിഞ്ഞെങ്കിലും 72 ദിവസമാണ് ജയിലിലായത്. ബ്യൂട്ടിപാര്‍ലര്‍ പൂട്ടിയതോടെ ഉപജീവന മാര്‍ഗവും നഷ്ടമായി.അതിനിടെ ഷീലയ്‌ക്കെതിരെ കേസെടുത്ത എക്‌സൈസ് ഇന്‍സ്പക്ടര്‍ കെ. സതീശന്റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നു. സംഭവസ്ഥലത്തെ സിസി ടിവി ദൃശ്യവുമായി ചേര്‍ത്ത് പരിശോധിച്ചതില്‍ നിന്ന് മഹസറില്‍ പൊരുത്തക്കേടുള്ളതായി കണ്ടെത്തിയെന്നാണ് വിവരം.ഫെബ്രുവരി 27ന് എക്സൈസ് ഷീലയുടെ ബാഗില്‍ നിന്നും 12 എല്‍.എസ്.ഡി സ്റ്റാംപ് കണ്ടെത്തിയിരുന്നു. ഇവരെ 72 ദിവസം ജയിലിലടയ്ക്കുകയും ചെയ്തു. എന്നാല്‍ ഷീലയുടെ ബാഗില്‍ നിന്നും എക്സൈസ് കണ്ടെത്തിയത് എല്‍.എസ്.ഡി സ്റ്റാംപ് അല്ലെന്ന് പിന്നീട് ലാബിലെ രാസപരിശോധനയില്‍ തെളിഞ്ഞു.അന്വേഷണ സംഘത്തിന് മുന്നില്‍ സതീശന്‍ ഔദ്യോഗിക ഫോണ്‍ ഹാജരാക്കിയിട്ടുണ്ട്. ഫോണ്‍ വിശദ പരിശോധനയ്ക്ക് പൊലീസ് സൈബര്‍ സെല്ലിന് കൈമാറും.