ചാവക്കാട്: പാലയൂര്‍ പള്ളിയില്‍ ക്രിസ്മസ് ആഘോഷത്തിനിടെ കരോള്‍ മുടക്കിയ എസ്.െഎയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. പേരാമംഗലം എസ്.ഐ വിജിത്തിനെയാണ് തൃശൂര്‍ സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്.
സംഭവത്തെ തുടര്‍ന്ന് എസ്.ഐ വിജിത്തിനെ വീടിന് സമീപത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എസ്.ഐയ്ക്ക് ഇഷ്ട സ്ഥലമാറ്റം നല്‍കിയത് വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റിയത്.
മൈക്കിലൂടെ പള്ളി കരോള്‍ ഗാനം പാടാന്‍ പോലീസ് അനുവദിച്ചില്ലെന്നാണ് പള്ളിക്കമ്മറ്റി ഭാരവാഹികളുടെ ആരോപണം. പള്ളി വളപ്പില്‍ കരോള്‍ ഗാനം മൈക്കില്‍ പാടരുതെന്നായിരുന്നു പോലീസിന്റെ ഭീഷണി.
ചാവക്കാട് എസ്.ഐ വിജിത്ത് തൂക്കിയെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചരിത്രത്തില്‍ ആദ്യമായി കരോള്‍ ഗാനം പള്ളിയില്‍ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു.