Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പോരാട്ടം കഴിഞ്ഞു; ഇനി മത്സരം മുഖ്യമന്ത്രി കസേരക്ക്

കൊച്ചി: കർണാടകയിലെ വൻ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശമുന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും. ഇരു നേതാക്കളുടെയും വസതിക്ക് മുന്നിൽ പ്രവർത്തകർ ഇന്ന് രാവിലെ അവരെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി ബോർഡുകൾ ഉയർത്തി.

എന്നാൽ വൻഭൂരിപക്ഷത്തിൽ വിജയിച്ച ശേഷം മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി വലിയ തർക്കങ്ങൾ ഉണ്ടാകരുത് എന്ന നിർബന്ധത്തിലാണ് കോൺഗ്രസ് ഹൈക്കമാന്റ്. 135 എംഎൽഎമാരിൽ 90 പേരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് ചേരുന്ന എംഎൽഎമാരുടെ യോഗത്തിൽ തൻ്റെ പിന്തുണ തെളിയിക്കാനുള്ള ശ്രമത്തിലാണ് സിദ്ധരാമയ്യ.

അങ്ങനെയെങ്കിൽ ശക്തനായ ഡി കെ ശിവകുമാറിന് എന്ത് സ്ഥാനം കൊടുക്കും എന്ന കാര്യങ്ങൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് നേതാക്കളായ കെ സി വേണുഗോപാലും രൺ ദീപ് സുർജെവാലയും ഇരു നേതാക്കളുമായി ചർച്ച ചെയ്യും.

മുഖ്യമന്ത്രി സ്ഥാനം ആദ്യം ലഭിച്ചില്ലായെങ്കിൽ രണ്ട് വർഷത്തിൽ കുറയാത്ത ഒരു ടേം മുഖ്യമന്ത്രിയായി തനിക്ക് വേണമെന്ന് അവകാശം ഡി കെ ഹൈക്കമാന്റിന് മുന്നിൽ ഉന്നയിക്കും. ഒരുപക്ഷേ മുഖ്യമന്ത്രിസ്ഥാനത്തെചൊല്ലി കൂടുതൽ തർക്കങ്ങൾ ഒഴിവാക്കാൻ ഇന്ന് ചേരുന്ന എംഎൽഎമാരുടെ യോഗത്തിൽ സിദ്ധരാമയ്യയെ ഉടൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാതിരിക്കാനും സാധ്യതയുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തിനായി ഉള്ള തർക്കം മൂർച്ഛിച്ചാൽ തീരുമാനം ഹൈ കമാന്റിന് വിടും. ഹൈക്കമാന്റിന് കൂടുതൽ താല്പര്യമുള്ള നേതാവ് ഡി.കെ ശിവകുമാർ ആണ് എങ്കിലും കോൺഗ്രസിലെ കർണാടകത്തിലെ ജനകീയനായ നേതാവ് സിദ്ധരാമയ്യയാണ്. ആയതിനാൽ ധൃതി പിടിച്ചുള്ള ഒരു തീരുമാനവും ഹൈക്കമാന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ല.

Leave a Comment

Your email address will not be published. Required fields are marked *