തൃശൂര്‍: പുഴയ്ക്കല്‍ ശോഭ സിറ്റി മാളിന്റെ എട്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള മെഗാഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍ ഫെബ്രുവരി നാല് വരെ. 16ന് വൈകീട്ട് അഞ്ച്് മണിക്ക് മെഗാ ഫെസ്റ്റിവല്‍ ഉദ്ഘാടനം നടത്തും. മെഗാ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന് 3,999 രൂപയ്‌ക്കോ അതിന് മുകളിലോ ശോഭാ സിറ്റി മാളില്‍ നിന്ന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ നറുക്കെടുപ്പിനുള്ള കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയും നാല് സമ്മാനങ്ങള്‍ വീതം നല്‍കും. ടാറ്റ ടിയോഗ കാറാണ് ബമ്പര്‍ സമ്മാനം. ഹോണ്ട ഡിയോ 125 ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ശോഭ ടെസ്‌റ്റോ പ്ലസ് നല്‍കുന്ന ഒരു ലക്ഷം രൂപയുടെ പര്‍ച്ചേയ്‌സ് വൗച്ചര്‍. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷത്തോടൊപ്പം വിജയികളെ തിരഞ്ഞെടുക്കുമെന്ന് പത്രസമ്മേളനത്തില്‍ ശോഭ സിറ്റി മാള്‍ എ.വി.പി ആനന്ദ് കുമാര്‍, ജനറല്‍ മാനേജര്‍ കോശി സാമുവല്‍, മാര്‍ക്കറ്റിംഗ് ഹെഡ് ആര്‍.ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.