#WatchNKVideo here
തൃശൂര്‍: കടലാസുപൂക്കളാല്‍ അലംകൃതമായ വേദിയില്‍ പാട്ടുപാടിയും, വിവിധ വര്‍ണങ്ങളില്‍ ക്രാഫ്റ്റുകള്‍ നിര്‍മ്മിച്ചും സമഗ്ര ശിക്ഷ കേരള പൊതുവിദ്യാലയത്തിലെ കലാകായിക അധ്യാപകര്‍ കോര്‍പറേഷന് മുന്നില്‍ സൂചനാ സമരം നടത്തി. കൂട്ടത്തോടെ വിവിധ പാട്ടുകള്‍ ആലപിച്ചും, വര്‍ണക്കടലാസില്‍ പൂക്കളൊരുക്കിയും ചിത്രങ്ങള്‍ വരച്ചുമായിരുന്നു സമരം. 11-ാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്കും നല്‍കുക, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിയും, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ വിധിയും നടപ്പിലാക്കുക, നാല് വര്‍ഷമായി വെട്ടിക്കുറച്ച ശമ്പളം അരിയര്‍ പ്രകാരം പുന:സ്ഥാപിച്ചു നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം.