Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എസ്.എസ്.എൽ.സി പരീക്ഷ ഫലം 99.7%വിജയം

തൃശൂർ : എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.7 %വിജയം. 4,17,864 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയത് 4.19 ലക്ഷം കുട്ടികൾ. കഴിഞ്ഞ തവണത്തേക്കാൾ വിജയശതമാനം കൂടി. വിജയശതമാനത്തിൽ 0.44% വർധന. ഏറ്റവും കൂടുതൽ വിജയം കണ്ണൂരിൽ 99.94%. ഏറ്റവും കുറവ് വിജയശതമാനം വയനാട് 98.41%. 68,604 വിദ്യാർത്ഥികൾക്ക് ഫുൾ A+. ഏറ്റവും കൂടുതൽ A+ മലപ്പുറം ജില്ലയിൽ 4,856 വിദ്യാർത്ഥികൾക്ക്. 100 മേനി നേടിയ സ്കൂളുകളുടെ എണ്ണം കൂടി 2,581സ്കൂളുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 447 സ്കൂളുകൾ കൂടി. ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ. പ്ലസ് വൺ ക്ലാസ്സുകൾ ജൂലൈ 5 മുതൽ. സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ.

എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം. ആകെ 34,199 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 34,137 പേരും തുടര്‍പഠനത്തിന് യോഗ്യത നേടി. ഇവരില്‍ 5943 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്. 99.82 ആണ് ജില്ലയുടെ വിജയശതമാനം. വിജയ ശതമാനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ആറാമതാണ് ജില്ലയുടെ സ്ഥാനം. ജില്ലയില്‍ ഏറ്റവും കുറവ് കുട്ടികള്‍ (9,417 പേര്‍) പരീക്ഷയെഴുതിയ തൃശൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ 1,909 എ പ്ലസ്സുകളോടെ 99.96 ശതമാനം പേര്‍ പാസ്സായി. 10,406 പേര്‍ പരീക്ഷയെഴുതിയ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയില്‍ 99.95 ശതമാനം പേര്‍ വിജയിച്ചു. 2,239 പേര്‍ എ പ്ലസ്സോടെയാണ് വിജയിച്ചത്. 14,376 കുട്ടികള്‍ പരീക്ഷയെഴുതിയ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയില്‍ 99.63 ആണ് വിജയ ശതമാനം. ഇവിടെ 1,795 പേര്‍ എ പ്ലസ്സ് നേടി.

Leave a Comment

Your email address will not be published. Required fields are marked *