തൃശൂര്‍: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്.എഫ്.ഐയുടെ ശ്രമത്തെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടുമെന്ന് കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ ചെയര്മാന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീക്കുട്ടന് പറഞ്ഞു. എസ്.എഫ്.ഐയുടെ സമഗ്രാധിപത്യത്തിന്റെ കോട്ടകളും,കൊട്ടാരങ്ങളും തകര്‍ക്കും. തന്നെ ഹൃദയത്തോട് ചേര്‍ത്തുവെച്ച കേരളവര്‍മ്മയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നന്ദി അറിയിക്കുന്നതായും ശ്രീക്കുട്ടന് പറഞ്ഞു.
ജനാധിപത്യത്തെ ഏതുവിധത്തിലും അട്ടിമറിക്കാനുള്ള എസ്.എഫ്.ഐുടെ ശ്രമത്തിനെതിരെ ഇനിയും കരുത്തുറ്റ പ്രതികരണങ്ങളും, ശക്തമായ പ്രതിഷേധങ്ങളും ഉണ്ടാകുമെന്നും ശ്രീക്കുട്ടന് മുന്നറിയിപ്പ് നല്കി.
ഇന്ന് കോളേജ് ക്യാമ്പസില്‍ എത്തിയ ശ്രീക്കുട്ടനെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ആര്‍പ്പുവിളികളോടെ സ്വീകരിച്ചത്. അവര്‍ ശ്രീക്കുട്ടനെ തോളിലേറ്റി പ്രകടനവും നടത്തി.