Newsskerala

കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു, മകന്‍ ഗുരുതരാവസ്ഥയില്‍

കോട്ടയം: കൂരോപ്പട ലാക്കാട്ടൂരില്‍ വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുടുംബനാഥന്‍ തോമസ് എബ്രഹാമും (50) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.തോമസിന്റെ  ഭാര്യയും മൂത്ത മകളും ശനിയാഴ്ച മരിച്ചിരുന്നു. മകന്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്‌ന, മൂത്ത മകള്‍ മരിയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ വൈകുന്നേരത്തോടെ അമ്മ ജോസ്‌നയും മരിച്ചു. ഇവരുടെ സംസ്‌കാരം പിന്നീട് നടക്കും. കഴിഞ്ഞ ജൂലൈ 13-നായിരുന്നു നാടിനെ നടുക്കിയ സംഭവം.

Leave a Comment

Your email address will not be published. Required fields are marked *