Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കെ.പി.സി.സിയുടെ തലവനായി സണ്ണി ജോസഫ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ നേതൃത്വം ചുമതലയേറ്റു. രാവിലെ  ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ നിലവിലെ കെ.പി.സി.സി പ്രസിഡണ്ട്്് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി.
കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ കരുണാകരന്റെയും സ്മൃതിമണ്ഡപത്തിലെത്തി  നിയുക്ത അധ്യക്ഷന്‍ സണ്ണി ജോസഫ്, നിയുക്ത വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെയാണ് പദവിയില്‍ നിന്നൊഴിവാക്കിയത്. പകരമാണ് പുതിയ നേതൃത്വം.
നിലവിലെ പ്രസിഡന്റ് കെ സുധാകരന്‍ താന്‍ മാറില്ല എന്ന നിലപാട് സ്വീകരിച്ചതോടെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും മറ്റും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് അഭിപ്രായങ്ങള്‍ തേടിയിരുന്നു. നേതൃമാറ്റത്തിനെതിരെ കെ സുധാകരന്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്ന സാഹചര്യത്തിലേക്ക് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ നിര്‍ണായക ഇടപെടല്‍ ഉണ്ടായത്.
തന്നെ മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോള്‍ സുധാകരന്‍ നടത്തിയ പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുമുണ്ടായിരുന്നു. സുധാകരന്‍ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരന്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്നും ഹൈക്കമാന്റ് വിലയിരുത്തിയിരുന്നു. കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവായി തുടരും.

Leave a Comment

Your email address will not be published. Required fields are marked *