Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു; കേന്ദ്ര സർക്കാരിന് ആശ്വാസം

കൊച്ചി: ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികൾ സുപ്രിംകോടതി തള്ളി. ജമ്മു കശ്മീരിന് പ്രത്യേകാധികാരമില്ല കശ്മീർ ഇന്ത്യയുടെ ഭാഗം ‘ നിയമസഭ പിരിച്ചുവിട്ട രാഷ്ട്രപതിയുടെ ഉത്തരവ് ഭരണഘടനാവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീരിൽ 2024 സെപ്തംബർ 30നകം തിരഞ്ഞെടുപ്പ് നടത്തണം. ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെടുന്നു.

2019ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ ജമ്മു ആന്റ് കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ഇതിനെതിരെ 2020ല്‍ സമര്‍പ്പിച്ചക്കപ്പട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ 16 ദിവസം വാദം കേട്ട സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.

23 ഹര്‍ജിക്കാരാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജികളില്‍ സുപ്രിംകോടതി വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ കശ്മീരില്‍ സുരക്ഷ ശക്തമാക്കി. എഡിജിപി വിജയകുമാറിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ്, ഇന്റലിജന്‍സ്, റവന്യൂ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിയിരുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *