തൃശൂര്‍: അഭിമാനകരമായ ഭൂരിപക്ഷം നല്‍കി തന്നെ വിജയിച്ച തൃശൂര്‍ ജനതയോടുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. കൗസ്തുഭം ഹാളില്‍ ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം പണിയെടുക്കണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയായതിനാല്‍ തന്നെ സാന്നിധ്യം കുറയും. തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പില്‍ 11 വാര്‍ഡുകളില്‍ മാത്രം താന്‍ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.