തൃശൂര്‍: ശക്തനില്‍ പച്ചക്കറി, മത്സ്യവിഭാഗങ്ങളടക്കം ഉള്‍പ്പെടുത്തി ആധുനിക മാര്‍ക്കറ്റിംഗ് ഹബ്ബ് സ്ഥാപിക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി അറിയിച്ചു. ശക്തന് മത്സ്യമാര്‍ക്കറ്റില്‍ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.
അതുക്കുംമേലെയായിരിക്കും തന്റെ വികസനം. അതിനായി തനിക്ക് വോട്ട് തരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നിങ്ങള്‍ ഇവിടെ നിന്ന് ജയിപ്പിച്ചുവിട്ട എം.പിമാരെ ചോദ്യം ചെയ്യുന്നതരത്തിലുള്ള സമഗ്രവികസനമായിരിക്കും അഞ്ച് വര്‍ഷം കൊണ്ട് താന്‍ നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാജ്യസഭാ എം.പിയായിരിക്കെയും ശക്തനില്‍ വികസനപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശക്തനില്‍ നിന്ന് വീട്ടിലേക്ക് മത്സ്യം വാങ്ങിയാണ് സുരേഷ്ഗോപി മടങ്ങിയത്.