തൃശ്ശൂര്‍: അതിരൂപത സി.എല്‍.സി.യുടെ സമഗ്രസംഭാവന പുരസ്‌ക്കാരം ഏ.ഡി.ഷാജുവിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാല്‍പ്പതുവര്‍ഷമായി കത്തോലിക്ക സഭയ്ക്കും സമൂഹത്തിനും സി.എല്‍.സി.സംഘടനയ്ക്കും നല്‍കിയ സേവനങ്ങളെ വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നത്.അതിരൂപത സീനിയര്‍ സി.എല്‍.സി യുടെ മുന്‍പ്രസിഡന്റും നിലവില്‍ ജനറല്‍ കോര്‍ഡിനേറ്ററുമാണ്. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ ഇടവകയിലെ സി.എല്‍.സി. അംഗമായി പ്രവര്‍ത്തിക്കുന്ന ഷാജു മാസ്റ്റര്‍ മരിയന്‍ പ്രസ്ഥാനത്തിന്റെ പ്രചാരകനും പ്രഘോഷകനും സജീവപ്രവര്‍ത്തകനുമാണ്.കഴിഞ്ഞ വര്‍ഷങ്ങളില്‍ സീനിയര്‍ യൂണിറ്റുകള്‍ രൂപീകരിക്കുകയും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഫോര്‍മേഷന്‍ ക്യാമ്പുകള്‍,സെമിനാറുകള്‍ എന്നിവ നടത്തുകയും ചെയ്തിരുന്നു.
യുവജനങ്ങള്‍ക്കായി ‘സ്വയം അറിയാന്‍ ഒരു യാത്ര ‘ എന്ന പുസ്തകം എഴുതി ഇടവകതലത്തിലും ഫൊറോനതലത്തിലും ബോധവല്‍ക്കരണം നടത്തി.ദേവമാത സ്‌കൂളിലെ പ്ലസ്ടു അധ്യാപകനായ അദ്ദേഹം കത്തോലിക്ക സഭയ്ക്കും വേണ്ടി ഇരുപത് പുസ്തകങ്ങള്‍ എഴുതി പ്രകാശനം ചെയ്തു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഭാരത് എക്‌സലന്‍സ്, സംസ്ഥാന പി.ടി.എ.യുടെ മികച്ച മാതൃഭാഷ അധ്യാപക പുരസ്‌കാരം ഉള്‍പ്പടെ 12 അവാര്‍ഡുകള്‍ നേടിയിരുന്നു. അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ്.മാര്‍ച്ച് 24 ന് ഞായറാഴ്ച രണ്ടുമണിക്ക് കൊട്ടേക്കാട് അസംപ്ഷന്‍ പാരീഷ്ഹാളില്‍ നടക്കുന്ന ലോക സി.എല്‍.സി.ദിനാഘോഷത്തില്‍ വെച്ച് സി.ബി.സി.ഐ.പ്രസിഡന്റും അതിരൂപത ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുരസ്‌ക്കാരം സമ്മാനിക്കും. പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്യും.യൂത്ത് സി.എല്‍.സി.പ്രസിഡന്റ് ജെറിന്‍ ജോസ് അധ്യക്ഷനാകും.
യൂത്ത് സി.എല്‍.സി യുടെ അതിരൂപത മുന്‍ പ്രസിഡന്റ്, ഓർഗനൈസർ, സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറർ , ഓർഗനൈസർ ആയി പ്രവർത്തിച്ചിരുന്നു. നെല്ലിക്കുന്ന് ഇടവകയിൽ പ്രസിഡന്റ്, സെക്രട്ടറിയുമായിരുന്നു. മലയാളത്തിലും ജേർണലിസത്തിലും ബിരുദാനന്തര ബിരുദധാരിയും ബി.എഡ്ഡും ന നേടിയിട്ടുണ്ട്.